കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മത്സരം

35 -ആമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 23 മുതൽ 30 വരെ പാലാരിവട്ടം പി ഒ സി യിൽ നടത്തപ്പെടും.
സെപ്റ്റംബർ 23  5.30പിഎം ന് നാടകമേള ഉദ്ഘാടനം ചെയ്യപ്പെടുന്നു. തുടർന്ന് ആദ്യ മത്സരനാടകം അവതരിപ്പിക്കുന്നു. 
 തിരുവനന്തപുരം സാഹിതിയുടെ 'മുച്ചീട്ടു കളിക്കാരന്റെ മകൾ', ആലപ്പുഴ സൂര്യകാന്തിയുടെ 'കല്യാണം', അമ്പലപ്പുഴ അക്ഷരജ്വാലയുടെ 'അനന്തരം', കൊല്ലം അനശ്വരയുടെ 'അന്നാ ഗാരേജ്', കോഴിക്കോട് സങ്കീർത്തനയുടെ 'വെളിച്ചം', കൊല്ലം കാളിദാസ കലാകേന്ദ്രയുടെ 'അച്ഛൻ', കൊച്ചിൻ ചന്ദ്രകാന്തയുടെ 'ഉത്തമന്റെ സങ്കീർത്തനം', എന്നീ നാടകങ്ങൾ മത്സര  വിഭാഗത്തിൽ അവതരിപ്പിക്കും. 
സെപ്റ്റംബർ 30 ന് സമ്മാനദാനം, തുടർന്ന് പ്രദർശന നാടകം കൊല്ലം ഗാന്ധിഭവന്റെ 'യാത്ര' എന്നിവയാണ് ഈ വർഷത്തെ നാടകങ്ങൾ.

നാടകമേളയുടെ സീസൺ ടിക്കറ്റ്കൾ സെപ്റ്റംബർ രണ്ട് മുതൽ നൽകി തുടങ്ങി.
1000/- രൂപയാണ് ഒരു ടിക്കറ്റിൻ്റെ വില.  സീസൺ ടിക്കറ്റ് എടുക്കുന്നവർക്ക് മുൻഗണനാ ക്രമത്തിൽ സീറ്റ് തിരഞ്ഞെടുക്കാവുന്നതാണ് .
പി ഓ സി ഓഫീസിൽ നേരിട്ട് എത്തി പണം അടച്ച് ടിക്കറ്റ് കൈപ്പറ്റേണ്ടത് ആണ്. അങ്ങിനെ എത്താൻ സാധിക്കാത്ത തക്കതായ അസൗകര്യം ഉള്ളവർക്ക്  Rs. 1000/- , 8593953953 എന്ന നമ്പരിലേക്ക് Gpay ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുന്നവർ ആളിൻ്റെ പേര്,  ഫോൺ നമ്പർ, സീറ്റ് നമ്പർ ഇവയ്ക്കൊപ്പം ട്രാൻസാക്ഷൻ നടത്തിയതിൻ്റെ ഓൺലൈൻ റസിപ്റ്റ് വാട്സാപ്പിൽ അയച്ച് നൽകേണ്ടത് ആണ്.
സീറ്റ് റിസർവേഷൻ്റെ തൽസ്ഥിതി വെബ്സൈറ്റിൽ ലഭ്യമാണ്.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക :
സെക്രട്ടറി, 
കെസിബിസി മീഡിയ കമ്മീഷൻ 
8281054656

AWARDS

Best Drama

1988-2023

Best Director

1988-2023

Best Script Writer

1988-2023

Best Actor

1988-2023

Best Actress

1988-2023

Best Second Drama

1988-2023